എൽപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടക്കുന്നില്ലെന്ന് പരാതി

എല്‍പി സ്‌ക്കൂള്‍ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടക്കുന്നില്ലെന്ന പരാതി. നിലവിലുള്ള സപ്ലിമെൻററി ലിസ്റ്റിൽ നിന്നും ഉദ്യോഗാർഥികൾക്ക് നിയമനം നൽകണമെന്ന് ആവശ്യവുമായി റാങ്ക് ഹോൾഡർസ് അസോസിയേഷൻ രംഗത്ത്
2017ൽ നടന്ന എൽ പി സ്കൂൾ അസിസ്റ്റൻറ് പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് 2018 ഫെബ്രുവരിയിലും റാങ്ക് ലിസ്റ്റ് ഡിസംബറിലും PSC പ്രസിദ്ധീകരിച്ചിരുന്നു. ഇതു പ്രകാരം മെയിൻ ലിസ്റ്റിൽ നിന്നും 295 പേർക്ക് നിയമനം നൽകി കഴിഞ്ഞു .എന്നാൽ ജില്ലയിൽ 324 എൽ പി അസിസ്റ്റൻറ് തസ്തിക ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണെന്നും, അതിലേക്ക് സപ്ലിമെൻറ് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
ഈ വർഷത്തോടെ ലിസ്റ്റിന്റെ കലാവധി തീരുന്നതിന്റെ ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. സപ്ലിമെൻററി ലിസ്റ്റിൽ ഉൾപ്പെട്ട പലരുടെയും പ്രായപൂർത്തി കഴിയുന്നതിനാൽ ഇനിയൊരു പി എസ് സി പരീക്ഷ സാധ്യമല്ലാത്ത സാഹചര്യവുമുണ്ട്. അധികൃതരുടെ അനുകൂല നടപടികായുള്ള കാത്തിരിപ്പിലാണ് ഉദ്യോഗാർത്ഥികൾ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here