ശബരിമലയിൽ മണ്ഡല പൂജയ്ക്ക് തുടക്കമായി

മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മണ്ഡല പൂജയ്ക്ക് തുടക്കമായി. ഭക്തി നിർഭരമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. വിശേഷാൽ പൂജകൾക്ക് ശേഷം ഇന്ന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5നാണ് ഇനി നട തുറക്കുക.
രാവിലെ പത്ത് മഇയോടെയാണ് മണ്ഡല പൂജയുടെ ചടങ്ങുകൾ ആരംഭിച്ചത്. കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കളഭവും കലശവും പൂജിച്ചു. തുടർന്ന് കലശം മേൽശാന്തി എകെ സുധീർ നമ്പൂതിരി ഏറ്റുവാങ്ങി. അയ്യപ്പന് കലാശാഭിഷേകം നടത്തി. തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പ ദർശനത്തിനായി 11.30ന് നടതുറന്നു. രാത്രി അത്താഴ പൂജയ്ക്ക് ശേഷം 9.55ന് ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30ന് നട തുറക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here