മോദിയുടെ കണ്ണടയുടെ വില ഒന്നര ലക്ഷം രൂപയോ? വില കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ

അപൂർവമായ വലയ സൂര്യഗ്രഹണം കാണാത്തതിൽ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സൺഗ്ലാസ് വച്ച് കൈയിൽ ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടയുമായി നിൽക്കുന്ന ചിത്രവും ഒപ്പം നൽകി. ഈ ചിത്രത്തിൽ ട്രോളിന് സാധ്യതയുണ്ടെന്നും മോദി കുറിച്ചിരുന്നു.
പറഞ്ഞ പോലെ തന്നെ ആദ്യം ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളായതെങ്കിൽ പിന്നീട് മോദിയുടെ കണ്ണടയാണ് ചർച്ചാ വിഷയമായത്. പ്രധാനമന്ത്രി വച്ച കണ്ണടയുടെ വില കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 1.6 ലക്ഷം രൂപയാണ് കണ്ണടക്കെന്ന് വാദിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.
രാഷ്ട്രീയ നിരീക്ഷകനായ ധ്രുവ് റാഠിയും ഇതിനെക്കുറിച്ച് പോസ്റ്റിട്ടിട്ടുണ്ട്. ‘പ്രധാനമന്ത്രി 1.6 ലക്ഷം രൂപയുടെ സൺഗ്ലാസ് ധരിച്ചതിൽ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും എനിക്കില്ല. പക്ഷെ സ്വയം ഒരു ഫക്കീറാണെന്ന് അദ്ദേഹം വിളിക്കുന്നത് നിർത്തണം’ എന്ന് ധ്രുവ് ഫേസ്ബുക്കിൽ കുറിച്ചു. മോദി അനുകൂലികൾ ഇത് വ്യാജപ്രചാരണമെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
dhruv rathee, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here