രാഷ്ട്രീയം ഞങ്ങൾ പറയും, കരസേനാ മേധാവി വായടക്കണമെന്ന് പി ചിദംബരം

കരസേനാ മേധാവി ബിപിൻ റാവത്ത് വായടയ്ക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. തങ്ങൾ രാഷ്ട്രീയം സംസാരിക്കും. കരസേനാ മേധാവിക്ക് സർക്കാരിനെ പിന്തുണയ്‌ക്കേണ്ടി വന്നത് ലജ്ജാകരമെന്നും ചിദംബരം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസിന്റെ രാജ്ഭവൻ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് കെപിസിസിയുടെ പ്രതിഷേധ മാർച്ചിന് തുടക്കം കുറിച്ചത്. രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ മുതിർന്ന നേതാക്കളും ജനപ്രതിനിധികളുമുൾപ്പെടെ ആയിരങ്ങൾ അണിചേർന്നു. ഗാന്ധിയുടെയും ബി ആർ അംബേദ്കറുടെയും ചിത്രങ്ങൾ ഏന്തിയും ഗാന്ധിത്തൊപ്പി ധരിച്ചുമാണ് പ്രവർത്തകരും നേതാക്കളും പ്രതിഷേധത്തിന് അണിനിരന്നത്.
രാജ്ഭവന് മുന്നിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഭരണഘടനയുടെ ആമുഖവും പ്രസക്ത ഭാഗങ്ങളും നേതാക്കൾ പ്രവർത്തകർക്ക് ചൊല്ലിക്കൊടുത്തു. പ്രതിഷേധങ്ങളുടെ തുടർച്ചയായി ജനുവരി ഒന്നു മുതൽ എംപിമാരുടെ നേതൃത്വത്തിൽ ലോക്‌സഭാ മണ്ഡലങ്ങളുടെ അടിസംസ്ഥാനത്തിൽ പദയാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്.
story highlights- p chithambaram, citizenship amendment act, raj bhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here