‘ഭരണഘടനയുടെ അന്തസത്തക്ക് ഉള്ളിൽ നിന്ന് പ്രതികരിക്കണം’; ഗവർണർക്കെതിരെ സ്പീക്കർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഭരണഘടന പദവിയിലുള്ളവർ അതിന്റെ അന്തസത്തക്ക് ഉള്ളിൽ നിന്ന് പ്രതികരിക്കണമെന്ന് സ്പീക്കർ പറഞ്ഞു. ആ സ്വാതന്ത്ര്യത്തിന് ഉള്ളിൽ നിന്നുകൊണ്ട് പ്രതികരിക്കുന്നതാണ് ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് നല്ലത്. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട് കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിലും ഗവർണർ ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here