യുപി പൊലീസ് കൈയേറ്റം ചെയ്തു; ഗുരുതര ആരോപണവുമായി പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുപി പൊലീസ് കൈയേറ്റം ചെയ്തുവെന്ന് പ്രിയങ്ക ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ് ആർ ദരാപുരിയുടെ കുടുംബാംഗങ്ങളെ കാണാനായി പോകുന്ന വഴിയാണ് പൊലീസ് കൈയേറ്റം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു. പൊലീസ് തടഞ്ഞതിനെ തുടർന്ന് ഒരു പാർട്ടി പ്രവർത്തകന്റെ ഇരുചക്രവാഹനത്തിലാണ് താൻ പോയത്. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വളയുകയായിരുന്നു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് കൈയേറ്റം ചെയ്തത്. തന്നെ തടഞ്ഞ പൊലീസ് ശ്വാസം മുട്ടിച്ചതായും പ്രിയങ്ക വ്യക്തമാക്കി.
നേരത്തെ, പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരുടെ വീടുകളിൽ സന്ദർശനത്തിനെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞിരുന്നു. ശേഷം പ്രവർത്തകർക്കൊപ്പം ഇറങ്ങിനടന്നാണ് പ്രിയങ്ക വീടുകൾ സന്ദർശിച്ചത്.
#WATCH: Congress’ Priyanka Gandhi Vadra says,”UP police stopped me while I was going to meet family of Darapuri ji. A policewoman strangulated&manhandled me. They surrounded me while I was going on a party worker’s two-wheeler,after which I walked to reach there.” pic.twitter.com/hKNx0dw67k
— ANI UP (@ANINewsUP) December 28, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here