Advertisement

കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം

December 28, 2019
Google News 1 minute Read

കണ്ണൂർ സർവകലാശാലയിൽ ദേശീയ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം. പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഗവർണർ പ്രസംഗിക്കുന്നതിനിടയിലും പ്രതിഷേധം ഉയർന്നു. ചരിത്ര കോൺഗ്രസിന്റെ സംഘാടകരിൽ ചിലരാണ് പ്രതിഷേധിച്ചത്.

പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ വേദിയിൽ ഗവർണർ ക്ഷുഭിതനായി. പ്രതിഷേധം കൊണ്ട് താൻ നിശബ്ദനാകില്ലെന്ന് ഗവർണർ പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗവർണർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിൽ നിന്ന് ഗവർണരെ മാറ്റി നിർത്തണമെന്ന് നേരത്തെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കെതിരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരുമാണ് കരിങ്കൊടി കാട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് നേതാക്കൾ അടക്കം ഏഴ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

story highlights- arif muhammad khan, protest, indian history congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here