Advertisement

ലാപ്ടോപ്പ് വിതരണത്തിൽ അഴിമതിയെന്ന് ആരോപണം; തിരുവനന്തപുരം നഗരസഭയിലേക്ക് ബിജെപി പ്രതിഷേധം

3 hours ago
Google News 2 minutes Read

ലാപ്ടോപ്പ് വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് ബിജെപി തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. നഗരസഭയ്ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു.

ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കും കൗൺസിലർമാർക്കും നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നഗരസഭയ്ക്ക് ഉള്ളിലേക്ക് പ്രവർത്തകർ കടക്കാൻ ശ്രമിച്ചത് പൊലീസുമായി ഉന്തിനും തള്ളിനും ഇടയാക്കി. മാർച്ച് ജില്ലാ പ്രസിഡന്റ് കരമനജയൻ ഉദ്ഘാടനം ചെയ്തു.പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോയ കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു.

ബിജെപി കൗൺസിലർമാർക്കെതിരായുള്ള ബോർഡുകളാണ് നശിപ്പിച്ചത്. തടയാൻ ശ്രമിച്ച പൊലീസുമായി വീണ്ടും വാക്കേറ്റമുണ്ടായി. തുടർന്ന് നഗരസഭയ്ക്ക് ഉള്ളിൽ എത്തി പ്രതിഷേധിച്ചാണ് കൗൺസിലർമാർ പിരിഞ്ഞത്.

Story Highlights : laptop distribution scam, BJP stages protest at Tvm Corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here