മാവേലിക്കര എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ടു; ഇനി അഡ്മിനിസ്‌ട്രേറ്റർ ഭരണം

മാവേലിക്കര എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് നടപടി. നിലവിലെ പ്രസിഡൻറ് സുഭാഷ് വാസു ഉൾപ്പടെയുള്ള ഭാരവാഹികളെ പിരിച്ചുവിട്ടു.
Read Also: എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റിനെതിരെ കോടതിയെ സമീപിക്കുമെന്ന് മറ്റ് ഭാരവാഹികൾ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് യൂണിയൻ പിരിച്ചുവിട്ടത്. പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് അഡ്വ സിനിൽ മുണ്ടപ്പള്ളിയെ അഡ്മിനിസ്‌ട്രേറ്റർ ആയി നിയമിച്ചു.
നേരത്തെ യൂണിയൻ പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവിനെതിരെ മറ്റ് ഭാരവാഹികൾ കോടതിയെ സമീപിക്കാനൊരുങ്ങിയിരുന്നു. സുഭാഷ് വാസു, യൂണിയൻ സെക്രട്ടറി സുരേഷ് ബാബു എന്നിവർ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രതിഷേധിച്ച് യൂണിയൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവൻഷനും നടത്തി.
സുഭാഷ് വാസു യൂണിയനിൽ നിന്ന് തട്ടിയെടുത്ത പണം തിരികെ ഈടാക്കാൻ കോടതിയിൽ സിവിൽ, ക്രിമിനൽ കേസുകൾ നൽകും. സാമ്പത്തിക ക്രമക്കേട് നടത്തിയതിൽ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. ഈ മാസം 30 തീയതിക്കുള്ളിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചില്ലെങ്കിൽ യൂണിയൻ ഓഫീസ് ഉപരോധിക്കും. അതിന് ശേഷം ഉപരോധം വീടിന് മുന്നിലേക്ക് മാറ്റുമെന്നും തീരുമാനമുണ്ടായി.
sndp, mavelikkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here