2019ലെ മികച്ച 24 ചിത്രങ്ങൾ; പ്രഖ്യാപനം ഇന്ന് വൈകീട്ട് 5.30ന് ട്വന്റിഫോറിൽ

ഈ വർഷത്തെ മികച്ച 24 ചിത്രങ്ങൾ ഏതെന്ന് ഇന്നറിയാം. വൈകീട്ട് 5.30ന് ട്വന്റിഫോർ മികച്ച ചിത്രങ്ങളുടെ പട്ടിക പുറത്തുവിടും. 24 ഫ്രെയിംസ് എന്ന പരിപാടിയിലൂടെയാകും പ്രഖ്യാപനം.
2019 മലയാള സിനിമയ്ക്ക് അത്ര ശുഭകരമായിരുന്നില്ലെന്നാണ് സാമ്പത്തിക വിലയിരുത്തലുകൾ നൽകുന്ന സൂചന. 800 മുതൽ 850 കോടി രൂപ മുതൽ മുടക്കിയപ്പോൾ അതിൽ 600 കോടിയും നഷ്ടമായി. എന്നാൽ ഒരുപിടില നല്ല ചിത്രങ്ങൾ 2019-ൽ സംഭവിച്ചു. സുരാജ് വെഞ്ഞാറമ്മൂട്, ആസിഫ് അലി, ഫഹദ് ഫാസിൽ എന്നിവർ ഏറെ നേട്ടമുണ്ടാക്കി. ലൂസിഫർ എന്ന വമ്പൻ വിജയചിത്രത്തോടെ പൃഥ്വിരാജ് സംവിധായക നിരയിലും ഇരിപ്പിടം നേടി. വർഷാവസാനം വിവാദത്തിൽ പെട്ടെങ്കിലും ഷെയ്ൻ നിഗം മികച്ച ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ച വർഷം കൂടിയാണ് 2019.
ആകയിറങ്ങിയ ഇരുനൂറോളം ചിത്രങ്ങളിൽ നിന്നാണ് മികച്ച 24 ചിത്രങ്ങളെ ട്വന്റിഫോർ തെരഞ്ഞെടുത്തത്. സാമ്പത്തിക വിജയം മാത്രമല്ല തെരഞ്ഞെടുപ്പിന് അടിസ്ഥാനം. നിരൂപക പ്രശംസ, കൈകാര്യം ചെയ്ത വിഷയങ്ങളിലെ കാലിക പ്രസക്തി, മികച്ച അഭിനയ മുഹൂർത്തങ്ങൾ, സംവിധാന മികവ്, എന്നിവകൂടി പരിഗണിച്ചാണ് 24 ചിത്രങ്ങളെ തെരഞ്ഞെടുത്തത്. ഇന്ന് വൈകീട്ട് 5.30ന് ട്വന്റിഫോറിൽ ആണ് പ്രഖ്യാപനം.
Story Highlights- Twentyfour, Round UP, 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here