Advertisement

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി

December 29, 2019
Google News 1 minute Read

കോഴിക്കോട് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജംബോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി. ഫെബ്രുവരി 17 മുതല്‍ കരിപ്പൂര്‍ – ജിദ്ദ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചു. കൂടുതല്‍ സ്വകാര്യ വിമാനക്കമ്പനികളും ജംബോ വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

അറ്റുകുറ്റ പണികള്‍ക്ക് ശേഷം ഈ വര്‍ഷം മെയ് മാസത്തില്‍ തന്നെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി കിട്ടിയിരുന്നെങ്കിലും സ്ഥിരം ജംബോ സര്‍വീസുകള്‍ക്കുള്ള അനുമതി വൈകുകയായിരുന്നു. ഡിസംബര്‍ 24 ന് നടത്തിയ ജംബോ വിമാനത്തിന്റെ പരീക്ഷണ ലാന്‍ഡിംഗ് തൃപ്തികരമായതോടെയാണ് ഇനി മുതല്‍ സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ അനുമതി നല്‍കിയത്
2015ലാണ് റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പിന്‍വലിക്കുന്നത്.

കരിപ്പൂരില്‍ റണ്‍വേയുടെ അറ്റുകുറ്റ പണിക്ക് ശേഷവും ജംബോ വിമാനങ്ങളുടെ ദൈനംദിന സര്‍വീസുകള്‍ക്ക് അനുമതി വൈകിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ഇതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളം ആരംഭിക്കുകയും വലിയ വിമാനസര്‍വീസുകളടക്കം അങ്ങോട്ടെത്തുകയും ചെയ്തതും കരിപ്പൂരിന് തിരിച്ചടിയായി.

എയര്‍ ഇന്ത്യക്ക് പുറമെ സ്വകാര്യ വിമാനക്കമ്പനികളടേതടക്കം ജംബോ വിമാന സര്‍വീസുകള്‍ വൈകാതെ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതോടെ കോഴിക്കോട്. മലപ്പുറം പാലക്കാട് ജില്ലകളിലെ പ്രവാസികളുടെ ഏറെ നാളെത്തെ യാത്രാദുരിതത്തിന് അറുതിയാവും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here