‘ അഭിപ്രായം വീട്ടിൽ പോയി പറഞ്ഞാൽ മതി’; ജാമിഅ വിദ്യാർത്ഥിനി ആയിഷ റെന്നയ്ക്കെതിരെ സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന പ്രതിഷേധങ്ങളിൽ മുൻ നിരയിൽ നിന്ന ജാമിഅ മില്ലിയ വിദ്യാർത്ഥിനി ആയിഷ റെന്നയ്ക്കെതിരെ പ്രതിഷേധം. മലപ്പുറത്ത് സിപിഐഎം പ്രവർത്തകരാണ് ആയിഷയ്ക്കെതിരെ പ്രതിഷേധിച്ചത്.
പ്രതിഷേധങ്ങളെ അടിച്ചമർത്തി പിണറായി സർക്കാർ ജയിലിൽ അടച്ച വിദ്യാർത്ഥികളെ വിട്ടയക്കണം എന്ന ആയിഷയുടെ വാക്കുകളാണ് സിപിഐഎമ്മിനെ പ്രകോപിപ്പിച്ചത്. ആയിഷ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ വേദിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു.
താൻ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണെന്ന് ആയിഷ പറഞ്ഞപ്പോൾ, നിന്റെ അഭിപ്രായം വീട്ടിൽ പോയി പറഞ്ഞാ മതി എന്നായിരുന്നു സിപിഐഎം പ്രവർത്തകർ പറഞ്ഞത്.’ ഇതോടെ രംഗം വഷളായി. തുടർന്ന് ആയിഷ വേദി വിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
#WATCH Kerala: Communist Party of India-Marxist (CPI-M) activists hold protest in Malappuram against Jamia Millia Islamia student Aysha Renna, demanding her apology for using the name of Pinarayi Vijayan, the Chief Minister of Kerala. (28.12.2019) pic.twitter.com/rC4vuQdjyT
— ANI (@ANI) December 29, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here