എസ്ബിഐയുടെ ഈ എടിഎം കാർഡുകൾ ജനുവരി മുതൽ പ്രവർത്തനരഹിതം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മാഗ്‌നറ്റിക് സ്ട്രിപ്പോടുകൂടിയ ഡെബിറ്റ് കാർഡുകൾ ജനുവരി മുതൽ പ്രവർത്തനരഹിതമാകുന്നു.
ഉപഭോക്താക്കൾ എത്രയും വേഗം മാഗ്‌നെറ്റിക് സ്ട്രിപ്പ് കാർഡിനു പകരം പുതിയ കാർഡിന് അപേക്ഷ നൽകണമെന്ന് എസ്ബിഐ അറിയിച്ചു. കൂടുതൽ സുരക്ഷിതമായ ഇഎംവി ചിപ്പ് കാർഡുകൾ സൗജന്യമായി ലഭിക്കുന്നതിന് ഡിസംബർ 31 ന് മുമ്പ് അപേക്ഷിക്കണമെന്നാണ് ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചത്.
Read Also : എസ്ബിഐ എടിഎം കാർഡുകൾ ഒഴിവാക്കുന്നു; യോനോ ഇടപാടുകളെ പ്രോത്സാഹിപ്പിക്കും
ഡിസംബർ 31 ന് അകം പുതിയ കാർഡിന് അപേക്ഷ നൽകിയില്ലെങ്കിൽ നിലവിലെ മാഗ്‌നറ്റിക് സ്ട്രിപ്പ് കാർഡുകൾ പ്രവർത്തന രഹിതമാകും. കഴിഞ്ഞ വർഷമാണ് മാഗ്‌നറ്റിക് സ്ട്രിപ്പ് കാർഡുകളിൽ നിന്ന് ഇഎംവി ചിപ്പ് കാർഡുകളിലേക്ക് മാറാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയത്. ഇഎംവി ചിപ്പ് അധിഷ്ടിത എടിഎം കാർഡുകൾക്കായി അപേക്ഷ നൽകിയിട്ട് ലഭിക്കാത്തവർ അക്കൗണ്ട് ആരംഭിച്ച ബ്രാഞ്ചിൽ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇഎംവി കാർഡിലേക്ക് മാറുന്നതിന് അക്കൗണ്ട് ആരംഭിച്ച ബ്രാഞ്ചിൽ എത്തുന്നതാകും ഉചിതം. ഇഎംവി കാർഡ് അഡ്രസിലേക്ക് അയച്ചിട്ടുണ്ടെങ്കിൽ ബാങ്ക് അക്കാര്യം അറിയിക്കും. ഇഎംവി കാർഡ് അനുവദിച്ചിട്ടില്ലെങ്കിൽ ബാങ്കിൽ അപേക്ഷ നൽകിയാൽ മതിയാകും. ഏഴ് പ്രവർത്തിദിനങ്ങൾക്കുള്ളിൽ കാർഡ് ലഭിക്കും. www.onlinesbi.com എന്ന ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കാർഡ് മാറ്റത്തിനായി അപേക്ഷ നൽകാം.
Story Highlights- SBI, ATM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here