ഷെയ്ൻ നിഗം വിഷയത്തിൽ വിശദമായ ചർച്ചക്കൊരുങ്ങി താര സംഘടന

ഷെയ്ൻ നിഗം വിഷയം വിശദമായി ചർച്ച ചെയ്യാൻ താരസംഘടനയായ എഎംഎംഎ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്). ജനുവരി 9ന് ചേരുന്ന് എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്‌നെ വിളിച്ച് ചേർക്കും. ഷെയ്‌ന് പറയാനുള്ളത് കേട്ടതിന് ശേഷം നിർമാതാക്കളുമായി ചർച്ച നടത്താനാണ് താര സംഘടനയുടെ തീരുമാനം.

ഷെയ്ൻ നിഗത്തെ അമ്മ എക്‌സിക്യൂട്ടീവിലേക്ക് വിളിച്ചു വരുത്തിയ ശേഷം വിശദമായി കാര്യങ്ങൾ കേൾക്കാനും താര സംഘടന തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം നിർമാതാക്കളുമായി സംസാരിക്കാനാണ് അമ്മ ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്. വരുന്ന ജനുവരി 9നാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുക.

അതേസമയം, ഷെയ്ൻ നിഗവുമായി നേരിട്ട് ചർച്ചയില്ലെന്ന് നിർമാതാക്കൾ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഷെയ്ൻ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവും നിർമാതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിനിടയിൽ ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിനെത്തിയ ഷെയ്ൻ പരസ്യമായി നിർമാതാക്കളോട് മാപ്പ് പറഞ്ഞിരുന്നു. മാത്രമല്ല, താനുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനക്ക് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഷെയ്ൻ വിഷയം രമ്യമായി പരിഹരിക്കാൻ ഇടപെടൽ നടത്താൻ അമ്മ സംഘടന തീരുമാനിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More