Advertisement

പൊതുയിടം എന്റേതും എന്ന സന്ദേശമുയർത്തി വനിതകളുടെ രാത്രി നടത്തം ഇന്ന്

December 29, 2019
1 minute Read

പൊതുയിടം എൻ്റേതും എന്ന സന്ദേശമുയർത്തി സംസ്ഥാനത്തെ വനിതകളുടെ രാത്രി നടത്തം ഇന്ന്. സംസ്ഥാന വനിത ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിൽ വൈകിട്ട് 10 മണി മുതൽ ഒരു മണി വരെയാണ് രാത്രി നടത്തം.

നിർഭയ ദിനത്തോടനുബന്ധിച്ചാണ് പൊതുയിടം എന്റേതും എന്ന സന്ദേശമുയർത്തി, വനിതാ ശിശു വികസന വകുപ്പാണ് സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. രാത്രി കാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കുള്ള പേടി അകറ്റുക, സ്ത്രീകളുടെ അവകാശത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക എന്നിവയാണ് രാത്രി നടത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് മുൻകൂട്ടി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 100 നഗരങ്ങളിൽ പോലീസ് സുരക്ഷയോടെയായിരിക്കും സ്ത്രീകൾ നടക്കാനിറങ്ങുക.

വനിതാ ദിനമായ മാർച്ച് എട്ട് വരെ വിവിധ ദിവസങ്ങളിൽ മുൻകൂട്ടി അറിയിക്കാതെയും ഈ നടത്തം സംഘടിപ്പിക്കും. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ ക്രൈം മാപ്പിംഗും നടത്തും. സിസിടിവി ക്യാമറ നിരീക്ഷണത്തിലാകും രാത്രി നടത്തം സംഘടിപ്പിക്കുക.

Story Highlights: Women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top