Advertisement

പൗരത്വ നിയമഭേദഗതി; ആർക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി

December 30, 2019
Google News 6 minutes Read
Narendra Modi 2

പൗരത്വ നിയമഭേഭഗതി ആർക്കും പൗരത്വം നഷ്ടപ്പെടുത്താനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമ ഭേഭഗതിയ്ക്ക് അനുകൂലമായി സാമൂഹ്യമാധ്യമങ്ങളിൽ ആരംഭിച്ച ഹാഷ്ടാഗ് പ്രചരണ പരിപാടിയുടെ ഭാഗമായി, തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രിയുടെ നയം വ്യക്തമാക്കൽ. ഭേദഗതിയെ ജനം പിന്തുണക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ലെന്നും മോദി ആവര്‍ത്തിച്ചു.

#IndiaSupportsCAA അഥവ പൗരത്വ ഭേദഗതി നിയമത്തെ രാജ്യം പിന്തുണയ്ക്കുന്നു എന്ന ഹാഷ് ടാഗിൽ ഭേഭഗതി നിയമത്തിന് അനുകൂലമായി സംഘടിപ്പിച്ച സാമുഹ്യമാധ്യമ പ്രചരണത്തിലാണ് പ്രധാനമന്ത്രി ഭാഗമായത്. പൗരത്വ ഭേഭഗതിയ്ക്ക് എതിരായി നടക്കുന്ന പ്രചരണങ്ങളെ പ്രധാനമന്ത്രി വിമർശിച്ചു. ഭേദഗതിയെ രാജ്യത്തെ ജനം പിന്തുണക്കുകയാണെന്നും നിയമം ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ലെന്നും മോദി വ്യക്തമാക്കി.

ട്വിറ്ററില്‍ പൗരത്വ നിയമഭേഭഗതിയ്ക്ക് അനുകൂല നിലപാടു കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിക്കുക എന്നതായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ പ്രമുഖ നേതാക്കളും കേന്ദ്രമന്ത്രിമാരും പാർട്ടി പ്രവർത്തകരും സിഎഎ അനുകൂല ട്വീറ്റുമായി രംഗത്തെത്തി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1 ലക്ഷത്തിലധികം ട്വീറ്റുകളാണ് ഹാഷ്ടാഗിൽ ലഭിച്ചത്.

Story Highlights: Narendra Modi, Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here