പ്രധാനമന്ത്രി ഇന്ന് മാലദ്വീപിലെത്തും; മാലദ്വീപ് സ്വാതന്ത്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപിലേക്ക് തിരിച്ചു. യുകെ സന്ദർശനം പൂർത്തിയാക്കിയാണ് യാത്ര. നാളെ നടക്കുന്ന മാലദ്വീപിലെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നിർണായക ചർച്ചകൾ സന്ദർശനത്തിനിടെ നടക്കും.
പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി മാലദ്വീപിലെത്തുന്നത്. ഇന്നും നാളെയും മോദി മാലദ്വീപിൽ ചെലവിടും. മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത്യ – മാലദ്വീപ് ബന്ധം വഷളായിരുന്നു. പിന്നീട് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയത്.
അതേസമയം ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിമാർ കരാറിൽ ഒപ്പുവച്ചു. ‘ചരിത്രപരമായ ദിവസം, ഏറെ നാളത്തെ പ്രയത്നത്തിന്‍റെ ഫലമാണിതെ’ന്ന് മോദി പ്രതികരിച്ചു.
ഇരു രാജ്യങ്ങൾക്കും ഗുണംചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടൺ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു.കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Story Highlights : Narendra modi will visit maldives today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here