ഇന്ന് ഡൽഹിയിലുണ്ടായത് 119 വർഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ തണുപ്പ്

119 വർഷത്തിനിടെ ഡൽഹിയിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നു ഇന്ന്. 9.4 ആണ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ശക്തമായ മൂടൽ മഞ്ഞിൽ ഉത്തരേന്ത്യയിൽ തീവണ്ടി വിമാന സർവീസുകൾ താറുമാറായി. ഡൽഹിലേക്കുള്ള 40 വിമാനങ്ങൾ റദ്ധാക്കുകയും 21 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.
രാവിലത്തെ കുറഞ്ഞ താപനില ലോധി റോഡിൽ 1.7 ഡിഗ്രി സെൽഷ്യസും ആയനഗറിൽ 1.9 ഡിഗ്രി സെൽഷ്യസുമായിരുന്നു. സർക്കാർ 223 ഷെൽട്ടർ ഹോമുകൾ തുറന്നു. മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു.
Read Also : ഡൽഹിയിൽ മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ആറ് മരണം
മൂടൽമഞ്ഞ് കനത്തതോടെ റോഡ് റെയിൽ വ്യോമഗതാഗതത്തെയും ഇത് ബാധിച്ചു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 24ൽ അധികം തീവണ്ടികൾ ആറ് മണിക്കൂർ വൈകിയാണ് ഓടുന്നത്.
ചൊവ്വാഴ്ച മുതൽ ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാനമേഖലയിൽ മഴ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഇതോടെ താപനില വീണ്ടും താഴ്‌ന്നേക്കാം. ഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഞായറാഴ്ച വരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലഡാക്കിൽ 20 ഡിഗ്രി സെൽഷ്യസാണ് താപനില.
Story Highlights- Cold, Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here