ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ മാന്വലില്‍ മുസ്ലിം ആഘോഷങ്ങളെ ഉള്‍പ്പെടുത്താത്തത് വിവാദത്തില്‍

ജനന മാസം കണ്ടെത്താനുള്ള സൂചകങ്ങളാണ് വിവാദത്തിലായത്. എന്നാല്‍, 2011 സെന്‍സസിന് ഉപയോഗിച്ച അതേ മാന്വലാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് എനുമറേറ്റേഴ്സിനും സൂപ്പര്‍ വൈസര്‍മാര്‍ക്കും ഉപയോഗിക്കാനായി തയാറാക്കിയ നിര്‍ദേശക മാന്വലാണ് വിവാദത്തിലായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാന്വലില്‍ ജനനമാസം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന സൂചകങ്ങളില്‍ ഒരു മുസ്ലിം ആഘോഷം പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ജനനവര്‍ഷം മാത്രം ഓര്‍മയുള്ളവരുടെ ജനനമാസം കണ്ടെത്താനാണ് സൂചകങ്ങള്‍. പ്രധാനപ്പെട്ട ആഘോഷങ്ങള്‍ നടന്ന മാസമാണോ ജനിച്ചതെന്ന് മാന്വലില്‍ രേഖപ്പെടുത്തിയിട്ടുള്ള ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടി എനുമറേറ്റേഴ്സും സൂപ്പര്‍വൈസര്‍മാരും ചോദ്യമുന്നയിക്കും.
രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ മാന്വലിലുണ്ട്. മുസ്ലിം സമുദായത്തിന്റെ ഒരു ആഘോഷം പോലും ഉള്‍പ്പെടുത്തിയില്ല. എന്നാല്‍, 2010 ലെ ദേശീയ ജനസംഖ്യാ രജിസ്റ്ററിനും 2011ലെ സെന്‍സസിനും വിവര ശേഖരണത്തിനും സമാനപട്ടികയാണ് ഉപയോഗിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മോശം അഭിപ്രായം ഒരുഭാഗത്ത് നിന്നും ഉയര്‍ന്നില്ലെന്നും കേന്ദ്രം വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here