ഉത്തരേന്ത്യയിൽ അതിശൈത്യം; കുറഞ്ഞ താപനില 2.5 സിഗ്രി സെൽഷ്യസ്

അതി ശൈത്യത്തിന്റെ പിടിയിൽ ഉത്തരേന്ത്യ. കടുത്ത ശൈത്യവും മൂടൽ മഞ്ഞും തുടരുന്നു. കാഴ്ച്ച പരിധി കുറഞ്ഞതിനെ തുടർന്ന് ഡൽഹി രാജ്യന്തര വിമാനത്താവളത്തിലേക്കുള്ള മൂന്ന് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 30 തീവണ്ടികൾ വൈകിയോടുന്നതായി റെയിൽവെ അറിച്ചു.
തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയിലാണ്. ഡൽഹിയിലെ ഇന്നത്തെ കുറഞ്ഞ താപനില 2.5 ഡിഗ്രി സെൽഷ്യസ്. പാലം മേഖലയിൽ 3.1 രേഖപ്പെടുത്തി. ദേശീയ പാതകളിൽ മൂടൽ മഞ്ഞ് കാരണം ഗതാഗത കുരുക്ക് രൂക്ഷമായി. ഡൽഹി വിമാനത്തിന്റെ സാധാരണ നിലയിലുള്ള പ്രവർത്തനത്തെയും മൂടൽ മഞ്ഞ് ബാധിച്ചു. ഉത്തരേന്ത്യയിലൂടെ ഓടുന്ന 30 തീവണ്ടികൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നതെന്ന് റെയിൽവേ അറിയിച്ചു.
രാജസ്ഥാനിലെ ചുരുവിൽ കുറഞ്ഞ താപനില രണ്ടും ജയ്പൂരിൽ 4.4 ഡിഗ്രി സെൽഷ്യസാണ്. ഉത്തർപ്രദേശിലെ ആഗ്രയിൽ 2.4 രേഖപ്പെടുത്തിയപ്പോൾ മധ്യപ്രദേശിലെ ഗ്വാളിയോറിൽ 3 ഡിഗ്രി സെൽഷ്യസുമാണ് ഇന്നത്തെ കുറഞ്ഞ താപനില. ഡിസംബർ 31 വരെ ഹരിയാനയിലെ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ശീത കാറ്റിന്റെ ദിശ മാറുന്നതിനാൽ ഇന്ന് മുതൽ ഉത്തരേന്ത്യയിൽ താപനില വർധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here