കേരളത്തിന്റെ അഭിമാനമായിരുന്ന ഫുട്‌ബോൾ താരം ധനരാജന്റെ വിയോഗം ഉൾകൊള്ളാനാവാതെ ഫുട്‌ബോൾ ലോകം

കേരളത്തിന്റെ അഭിമാനമായിരുന്ന ഫുട്‌ബോൾ താരം ധനരാജന്റെ വിയോഗം ഉൾകൊള്ളാനാവാതെ നാട്ടുകാരും ഫുട്‌ബോൾ പ്രേമികളും. ഇന്നലെ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിനിടെയാണ് മുൻ കേരള സന്തോഷ് ട്രോഫി താരം ആർ ധനരാജ് ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. ഫുട്‌ബോൾ മൈതാനങ്ങളിൽ കാണികളുടെ ആവേശമായിരുന്നു എന്നും ഈ പാലക്കാട്ടുകാരൻ.
സ്വന്തം ടീമിനെവിജയത്തിന്റെ പടിവാതിൽക്കലെത്തിച്ചാണ് ധനരാജൻ ഫുട്‌ബോളിനോടും ജീവിതത്തോടും വിട പറഞ്ഞ് ഗ്രൗണ്ടിൽ വീണ് കണ്ണടച്ചത്. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസിൽ എഫ്‌സി പെരിന്തൽമണ്ണയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞപ്പോൾ ആരും കരുതിയില്ല അത് ധനരാജന്റെ അവസാന മത്സരമായിരുക്കുമെന്ന്. പ്രിയ താരത്തിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് പാലക്കാട് കൊട്ടേക്കാടിലെ വീട്ടിലേയ്ക്ക് ഒഴുകിയത്.
Read Also : സ്പാനിഷ് വമ്പന്മാർ സൗദി അറേബ്യയിലേക്ക്; സൂപ്പർ കപ്പ് ഫുട്‌ബോൾ അടുത്ത മൂന്ന് വർഷം ജിദ്ദയിൽ നടക്കും
ഒരു കാലത്ത് പാലക്കാട് സജീവമായിരുന്ന മുകുന്ദൻ മെമ്മോറിയൽ ഫുട്‌ബോൾ ക്ലബിലെ അണ്ടർ 14 താരമായാണ് ധൻരാജന്റെ പ്രൊഫഷണൽ ഫുട്‌ബോളിലെ അരങ്ങേറ്റം. രണ്ട് വർഷം മോഹൻ ബഗാനുവേണ്ടിയും 2014 മുതൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയും പ്രതിരോധ താരമായി ബൂട്ടുകെട്ടി. സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടിയും പശ്ചിമ ബംഗാളിന് വേണ്ടിയും കളിക്കാൻ ധനരാജന് അവസരം കിട്ടി. ഏഷ്യയിലെ പ്രസിദ്ധമായ ഡ്യൂറൻസ് കപ്പ് കൊൽക്കത്തയിലെ മുഹമ്മദൻസ് സ്‌പോർട്ടിങ്ങ് ക്ലബ് ഉയർത്തിയപ്പോൾ ക്ലബിന് നായകസ്ഥാനത്ത് കപ്പുയർത്താനും ഈ പാലക്കാട്ടുകാരനായി.
സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ധൻരാജ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലന്റ് ഫുട്‌ബോൾ ടീമിന്റെ പരിശീലകനായിരികനാണിപ്പോൾ. മികച്ച കളിക്കിടയിലും ജോലി അന്യമായിരുന്ന ധൻരാജിന് അടുത്തിടെ നിയമനം നൽകാൻ സർക്കാർ തീരുമാനമെടുത്തിരിക്കയാണ് മരണം ഈ പ്രതിഭയെ കവർന്നെടുത്തത്.
Story Highlights- Football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here