ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; ഗാസിയാബാദിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീടിനകത്ത് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം. അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ വെന്തുമരിച്ചു. വീട്ടിലെ മുതിർന്ന സ്ത്രീയും കുട്ടികളുമാണ് മരിച്ചത്. ഗാസിയാബാദ് ലോനിയിലെ മൗലാന ആസാദ് കോളനിയിലാണ് സംഭവം.
പർവീൺ(40), ഫാത്തിമ(12), ഷാഹിമ(10), റാത്തിയ(8) അബ്ദുൾ അസീം(8), അബ്ദുൾ അഹദ്(5) എന്നിവരാണ് മരിച്ചത്. ഇവർ വൈദ്യുതിയേറ്റാണോ അതോ തീപ്പിടിത്തത്തിലാണോ മരിച്ചതെന്നു വ്യക്തമല്ല. വീട്ടിലെ റെഫ്രിജറേറ്റർ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here