ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; തട്ടിപ്പുകാരെ ചെറുക്കാൻ വിദ്യകൾ വിശദീകരിച്ച് ഗൂഗിൾ പേ

ഗൂഗിൾ പേയിൽ ഓൺലൈൻ തട്ടിപ്പുകൾ ക്രമാധീതമായി വർധിക്കുന്ന സാഹചര്യത്തിൽ വ്യാജന്മാരെ തടയാൻ സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിച്ച് ഗൂഗിൾ പേ.
ഉപഭോക്താക്കളോട് യുപിഐ പിൻ രഹസ്യമായി വയ്ക്കമണെന്ന് ഗൂഗിൾ അധികൃതർ പറയുന്നു. രണ്ട് ലെയറുകളായാണ് ഗൂഗിൾ പേയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ആദ്യത്തേത് പേയ്മെന്റ് ആപ്ലിക്കേഷനിലേക്കുള്ള കവാടമാണ്. രണ്ടാമത്തേത് (യുപിഐ പിൻ) പേയ്മെന്റ് പ്രോസസ് പൂർത്തിയാക്കാനുള്ളതാണ്. അതുകൊണ്ട് തന്നെ എടിഎം പിൻ പോലെ തന്നെ യുപിഐ പിന്നും രഹസ്യമാക്കി വയ്ക്കാൻ അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെടുത്തു.
സർക്കാർ അംഗീകൃത ഐഡികൾ, രേഖകൾ, സാമ്പത്തിക വിവരങ്ങൾ, പിൻ നമ്പർ, അക്കൗണ്ട് നമ്പർ, യുപിഐ ഐഡി പോലുള്ള വിവരങ്ങൾ എന്നിവ ചോദിച്ച് വരുന്ന കോളുകൾ ഉടൻ ഡിസ്കണട്ക് ചെയ്യണമെന്നും ഈ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കാൻ പാടുള്ളതല്ലെന്നും ഗൂഗിൾ വ്യക്തമാക്കി.
എസ്എംഎസ്/ ഇമെയിൽ എന്നിവ വഴി വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, പേയ്മെന്റ് പൂർത്തീകരിക്കാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ആക്കുക, മൊബൈൽ സ്ക്രീൻ/ലാപ്ടോപ് സ്ക്രീൻ എന്നിവ പങ്കുവയ്ക്കാൻ ആവശ്യപ്പെടുക, തുടങ്ങിയവ ഓൺലൈൻ തട്ടിപ്പുകളുടെ രൂപമാണെന്നും മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരിക്കലും ചെയ്യരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
യുപിഐ പിൻ എന്നാൽ പണം അയക്കാനുള്ള നമ്പർ മാത്രമാണ്. പണം ലഭിക്കാൻ യുപിഐയുടെ ആവശ്യമില്ല. ആരെങ്കിലും പിൻ അടിക്കാൻ പറയുകയാണെങ്കിൽ അതിനർത്ഥം പണം അയക്കാനുള്ള അനുമതിയാണ് അതിലൂടെ ലഭിക്കുക എന്നതാണ്.
Story Highlights- Google Pay, Online Fraudster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here