Advertisement

കൊച്ചിയിൽ പുനർ നിർമിച്ച റോഡ് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചു; നാട്ടുകാരുടെ പ്രതിഷേധം

December 30, 2019
Google News 1 minute Read

കൊച്ചിയിൽ പുനർ നിർമിച്ച റോഡ് കുത്തിപ്പൊളിച്ചു. തമ്മനം-പുല്ലേപ്പടി റോഡിൽ പൊന്നുരുന്നി ഭാഗത്താണ് നന്നാക്കിയതിന് പിന്നാലെ റോഡ് പൊളിച്ചത്. വാട്ടർ അതോറിറ്റിയുടേതാണ് നടപടി. കേന്ദ്രപദ്ധതി പ്രകാരമുള്ള പൈപ്പിടലിന്റെ ഭാഗമായാണ് റോഡ് പൊളിച്ചത്.

മൂന്ന് ദിവസം മുൻപാണ് റോഡിൽ ടാറിംഗ് പൂർത്തീകരിച്ചത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി റോഡ് കുത്തിപ്പൊളിക്കുകയായിരുന്നു. ഇന്ന് രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊളിച്ച ഭാഗത്തിന് ചുറ്റും നിന്ന് നാട്ടുകാർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി.

എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. അനുമതി ലഭിച്ച ശേഷമാണ് വാട്ടർ അതോറിറ്റി പണികൾ ആരംഭിച്ചതെന്ന് കളക്ടർ പറഞ്ഞു. വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും അതിനായി യോഗം വിളിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

story highlights- water authority, thammanam-pulleppady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here