Advertisement

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

December 31, 2019
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ നാളെയും വാദം തുടരും. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് എട്ടാം പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയത്.

നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരേ നിലനില്‍ക്കില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വിചാരണയുടെ പ്രാരംഭ നടപടികള്‍ക്കിടെയാണ് നീക്കം. നേരത്തെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത് പോവരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

കേസില്‍ രഹസ്യ വിചാരണയാണ് ഇന്ന് നടന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയില്‍ നാളെയും വാദം തുടരും. അതേസമയം വിടുതല്‍ ഹര്‍ജി കോടതി തള്ളിയാല്‍ ദിലീപിന് തുടര്‍ വിചാരണ നടപടി നേരിടേണ്ടി വരും.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement