പുതുവത്സര ദിനത്തിൽ ‘ന്യൂ ഇയർ ചലഞ്ചുമായി’ മുഖ്യമന്ത്രി

പുതുവത്സര ദിനത്തിൽ ന്യൂ ഇയർ ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനുള്ള തീരുമാനം എല്ലാ മലയാളികളും പുതുവത്സരദിനത്തിൽ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ചലഞ്ച്.
പോസ്റ്റിന്റെ പൂർണ രൂപം :
നല്ല നാളേയ്ക്കായി പുതിയ തീരുമാനങ്ങളെടുക്കുന്ന ദിവസമാണ് പുതുവത്സരദിനം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനുള്ള തീരുമാനം എല്ലാ മലയാളികളും പുതുവത്സരദിനത്തിൽ കൈക്കൊള്ളണം. സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
നിലവിലുള്ള ശീലം മാറ്റി പുതിയൊരു സംവിധാനത്തിലേക്കുള്ള മാറ്റം എല്ലാവരും വേഗത്തിൽ ഉൾക്കൊള്ളണം എന്നില്ല. എങ്കിലും നാടിന്റെ നന്മയെ കരുതി നാം അത്തരമൊരു തീരുമാനം കൈക്കൊണ്ടേ മതിയാവൂ. പ്ലാസ്റ്റിക് നിരോധിക്കുമ്പോൾ ബദൽ സംവിധാനങ്ങൾ പരമാവധി ഏർപ്പെടുത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ പരിസ്ഥിതിയേയും നാടിനേയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ ആകട്ടെ ഈ പുതുവത്സരദിനത്തിൽ നമ്മളെ നയിക്കുന്നത്.
Story Highlights- New Year Challenge,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here