ഇന്ധന വില കുതിക്കുന്നു; രണ്ടാഴ്ചക്കുള്ളില്‍ ഡീസലിന് കൂടിയത് രണ്ട് രൂപ

ഇന്ധന വില വീണ്ടും കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഡീസലിന് ലിറ്ററിന് രണ്ടു രൂപയാണ് കൂടിയത്. ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 10 പൈസ, 11 പൈസ, 16 പൈസ, 19 പൈസ എന്നിങ്ങനെ യാണ് ഓരോദിവസത്തെയും വര്‍ധനവ്.
കൊച്ചിയില്‍ ഡീസല്‍ വില 71 രൂപ 70 പൈസയാണ്. പെട്രോള്‍ വില 77 രൂപ 09 പൈസയും. കോഴിക്കോട് ഡീസല്‍ വില യഥാക്രമം 72 രൂപ 05 പൈസയും പെട്രോള്‍ വില 77 രൂപ 56 പൈസ എന്നിങ്ങനെയാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 60 പൈസയായി. ഡീസലിന്റെ ഇന്നത്തെ വില 73 രൂപ 10 പൈസയായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here