Advertisement

ഫ്ളവേഴ്സ്  ന്യു ഇയര്‍ ബ്ലാസ്റ്റ് ; ഇന്ന് രാത്രി 10 മണി മുതല്‍ ഫ്ളവേഴ്സ്  ചാനലില്‍

December 31, 2019
Google News 1 minute Read

സിരകളില്‍ ആവേശമുണര്‍ത്തി പുതുവര്‍ഷം സംഗീത സാന്ദ്രമാക്കാന്‍ ഫ്ളവേഴ്സ്  ന്യു ഇയര്‍ ബ്ലാസ്റ്റ് ഇന്ന് രാത്രി 10 മണി മുതല്‍ ഫ്ളവേഴ്സ്  ചാനലില്‍ സംപ്രേക്ഷണം ചെയ്യും. കൈവിരലുകളില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസിയും സംഘവുമാണ് ഫ്ളവേഴ്സ് ന്യൂ ഇയര്‍ ബ്ലാസ്റ്റിലെ പ്രധാന ആകര്‍ഷണം.

ഇതിനുപുറമെ, ആലാപന മാധുര്യം കൊണ്ട്  പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ശക്തിശ്രീ ഗോപാലന്‍, കാവ്യ അജിത്ത്, ഗൗരി ലക്ഷ്മി, ശ്രീനാഥ് ശിവശങ്കരന്‍ തുടങ്ങിയവരും ഫ്ളവേഴ്സ്  ന്യു ഇയര്‍ ബ്ലാസ്റ്റിന്റെ മാറ്റ് കൂട്ടുന്നു. കാണികളുടെ സിരകളില്‍ താളാത്മകമായ സംഗീതത്തിന്റെ ലഹരി നിറയ്ക്കാന്‍ ‘ഡിജെ’ രംഗത്ത് ശ്രദ്ധേയമായ യുബിസ് എം യൂസഫും ഭാര്യ ദിയ യുബിസും ചേര്‍ന്നൊരുക്കുന്ന ‘ഡിജെ’ പെര്‍ഫോമന്‍സും ഫ്ളവേഴ്സ്  ന്യു ഇയര്‍ ബ്ലാസ്റ്റിന്റെ ഭാഗമാണ്.

Story Highlights-  Flowers New Year Blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here