‘ഇന്ത്യ- പാക് സംഘര്‍ഷം പരിഹരിച്ചു, തായ്‌ലന്‍ഡ്-കംബോഡിയ വിഷയത്തിലും സമാന ഇടപെടല്‍’; വീണ്ടും ട്രംപിന്റെ അവകാശവാദം

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തിയെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിലും ഇടപെട്ടു.വ്യാപാര കരാറിലൂടെ പ്രശ്നം പരിഹരിച്ചെന്നും ഇങ്ങനെ തർക്കങ്ങൾ തീർക്കുന്നതിൽ അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു.
തായ്‌ലന്‍ഡ് കംബോഡിയയും യുഎസിന്റെ വ്യാപാര പങ്കാളികളാണ്. ഞാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ വിളിച്ചു. അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറെടുക്കുകയാണ്. ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ വ്യാപാര കരാറുകള്‍ക്ക് സാധിക്കുമെങ്കില്‍ അത് തന്റെ മികവായി കാണുന്നു എന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ -പാക് സംഘര്‍ഷം പരിഹരിഹരിച്ചതില്‍ അമേരിക്കയുമായുള്ള ഇരു രാജ്യങ്ങളുടെയും വ്യാപാര കരാറുകള്‍ക്ക് ബന്ധമുണ്ട്. തന്റെ നിര്‍ദേശത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിന്റെ വഴി കണ്ടെത്തി. സമാനമായ ഇടപെടലാണ് തായ്‌ലന്‍ഡ് – കംബോഡിയ വിഷയത്തില്‍ സ്വീകരിച്ചതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഉണ്ടാക്കിയ പുതിയ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ട്രംപിന്റെ അവകാശവാദം.
Story Highlights : ‘I settled India-Pakistan, now it’s Thailand-Cambodia’, says Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here