പട്ടികജാതി, പട്ടിക വര്‍ഗ സംവരണം നീട്ടുന്നതിന് പ്രമേയം പാസാക്കി

പട്ടികജാതി, പട്ടിക വര്‍ഗ സംവരണം പത്തു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനും നിയമനിര്‍മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം നിലനിര്‍ത്തണമെന്നുമാവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ നിയമസഭ ഏകകണ്ഠഠമായി പാസാക്കി. ജാതി വ്യവസ്ഥയുടെ ജീര്‍ണിച്ച അംശങ്ങള്‍ ഇന്നും സമൂഹത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താത്തതില്‍ കെ എസ് ശബരിനാഥ് സ്പീക്കര്‍ക്ക് പരാതി നല്‍കി.
പട്ടികജാതി പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷം കൂടി തുടരുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് അംഗീകാരം നല്‍കുന്നതായിരുന്നു നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ അജണ്ട. രാജ്യത്തിന്റെ പല മേഖലകളിലും ഇപ്പോഴും ജാതി വെറിയുടെ ദുരനുഭവങ്ങള്‍ തുടരുകയാണെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ നീക്കങ്ങള്‍ക്കെതിരെ യോജിച്ച പ്രതിഷേധം വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ യുഡിഎഫിലെ അഭിപ്രായ വ്യത്യാസത്തെയും പരിഹസിച്ചു. മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്താതെ സഭ ആരംഭിച്ചതില്‍ പ്രതിപക്ഷത്ത് നിന്ന് കെ എസ് ശബരിനാഥനാണ് വിയോജന കുറിപ്പ് നല്‍കിയത്. എന്നാല്‍ അനുശോചനം രേഖപ്പെടുത്തിയാല്‍ അന്ന് സഭ പിരിയണമെന്നാണ് കീഴ് വഴക്കമെന്നും പ്രത്യേക സമ്മേളനത്തില്‍ അത്
പ്രായോഗികമല്ലാത്തതിനാലാണ് നടത്താത്തതെന്നും സ്പീക്കര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here