Advertisement

ഹിറ്റ്‌ലറുടെ അതേ ചിന്താഗതിയിലാണ് എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്: ജെയിംസ് മാത്യു എംഎല്‍എ

December 31, 2019
1 minute Read

ഹിറ്റ്‌ലറുടെ അതേ ചിന്താഗതിയിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ജെയിംസ് മാത്യു എംഎല്‍എ. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തില്‍ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പ്രത്യേകതയുള്ള ദിവസമാണിന്ന്. ഇന്ത്യന്‍ ഭരണഘടനയുടെ കാതല്‍ യഥാര്‍ത്ഥത്തില്‍ വ്യത്യസ്ത വിശ്വാസങ്ങളും ഭാഷകളുമുള്ള വിഭിന്ന വിഭാഗം ജനങ്ങളുടെ ഏകത്വമാണ്.

ഇത് ലോകത്തിന് തന്നെ മാതൃകയാണ്. അയല്‍ രാജ്യങ്ങളിലെല്ലാം ഇക്കാലയളവില്‍ ഉണ്ടായ മാറ്റങ്ങള്‍ ആശങ്കയോടെയാണ് ഇന്ത്യക്കാര്‍ കണ്ടിട്ടുള്ളത്. അപ്പോഴെല്ലാം ഇന്ത്യയുടെ ഭരണഘടന നമുക്ക് അനുവദിച്ചുതരുന്ന ജനാധിപത്യ മൂല്യങ്ങളും മത നിരപേക്ഷതയും പൊയ്‌പോകാതെ കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നതിനാലാണ് നമുക്ക് ഒരു രാഷ്ട്രമെന്ന നിലയില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നത്. അതിന് ഇന്ന് വിള്ളല്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആശങ്ക ഒരു വിഭാഗത്തിന്റേത് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചത്. നിയമം ലക്ഷ്യം വയ്ക്കുന്നത് മതരാഷ്ട്ര സമീപനമാണെന്നും നിയമം സമത്വ തത്വത്തിന്റെ ലംഘനമാണെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. രണ്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രമേയം പാസാക്കിയാല്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

story highlights – Special legislative session

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top