Advertisement

പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി

December 31, 2019
Google News 6 minutes Read

കരസേന മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ജനറൽ മനോജ് മുകുന്ദ് നർവാനെ. ഭീകരത ദേശീയ നയമാക്കിയ രാജ്യമാണ് പാകിസ്താനെന്ന് മനോജ് മുകുന്ദ് നർവാനെ പറഞ്ഞു. പാക് താത്പര്യങ്ങൾ ലക്ഷ്യം കാണാൻ അനുവദിക്കില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി.

അതിർത്തിക്കപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. പാക് നീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ സൈന്യം സജ്ജമാണ്. ലോകം ഒന്നാകെ നേരിടുന്ന പ്രശ്‌നമാണ് ഭീകരവാദമെന്നും കരസേന മേധാവി പറഞ്ഞു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം ഭീകരഭീഷണി കുറഞ്ഞു. സംയുക്ത സേനാ മേധാവിയായി നാളെ ചുമതലയേൽക്കുന്ന ജനറൽ ബിപിൻ റാവത്ത് കരസേന മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here