പെരുമ്പാവൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു

പെരുമ്പാവൂർ ഒക്കലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. തമിഴ്‌നാട് തിരുപ്പൂർ, ഗാന്ധിനഗർ, പളനി സ്വാമിയുടെ മകൻ ധർമ്മലിംഗം ആണ് മരിച്ചത്. 17 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ ഭൂപതി എന്നയാളുടെ നില ഗുരുതരമാണ്.
33 പേരടങ്ങുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതേ മിനിബസിന്റെ പിന്നിൽ കോയമ്പത്തൂരിൽ നിന്നുള്ള 4 അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും ഇടിച്ച് അപകടത്തിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ 17 പേരെ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ധർമ്മലിംഗത്തിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വെളുപ്പിന് 4 നാണ് അപകടം ഉണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here