Advertisement

‘കേരളം പ്രമേയം പാസാക്കിയാലും പൗരത്വ നിയമത്തെ ബാധിക്കില്ല’: രവിശങ്കർ പ്രസാദ്

December 31, 2019
0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളനിയമസഭയക്ക് പ്രമേയം പാസാക്കാൻ അധികാരമുണ്ടെന്നും എന്നാൽ അത് രാജ്യത്തെ നിയമത്തെ ബാധിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. പൗരത്വ വിഷയത്തിൽ നിയമം നിർമിക്കാൻ പാർലമെന്റിന് അധികാരമുണ്ട്. നിയമനിർമാണത്തിന് സംസ്ഥാന നിയമസഭകൾക്ക് അധികാരമില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

മുഖ്യമന്ത്രി നല്ലൊരു നിയമോപദേശകനെവച്ച് ശരിയായ നിയമവശം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം നിയമസഭയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച ഒ രാജഗോപാൽ എംഎൽഎയെ രവിശങ്കർ പ്രസാദ് അഭിനന്ദിക്കുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top