ഭീമ കൊറേഗാവ് അനുസ്മരണ ദിനത്തിൽ ഒത്തു ചേർന്ന് അഞ്ച് ലക്ഷം ദളിതുകൾ

ഭീമ കൊറേഗാവ് അനുസ്മരണ ദിനത്തിൽ അഞ്ച് ലക്ഷം ദളിതുകൾ ഒത്തുചേർന്നു. കനത്ത സുരക്ഷയിലാണ് ഇത്തവണ അനുസ്മരണ ചടങ്ങ് ഒരുക്കിയത്. പ്രദേശത്തെ ഇൻറർനെറ്റ് റദ്ദാക്കുകയും 10000 പൊലീസുകാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി അജിത് പവാർ, ദളിത് നേതാവ് പ്രകാശം അംബേദ്കർ ഉൾപ്പെടെയുള്ളവർ യുദ്ധ സ്മാരകത്തിലെത്തി പുഷ്പാഞ്ജലി അർപ്പിച്ചു.

1818ൽ ഭീമ കൊറേഗാവിൽ നടന്ന യുദ്ധത്തിൽ ദളിത് വിഭാഗമായ മഹർ സമുദായം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ സഹായിക്കുകയും പേഷ്വാകളെ തോൽപ്പിക്കുകയും ചെയ്തിരുന്നു. മഹർ സമുദായം ഉന്നത ജാതിക്കാർക്കെതിരെ നേടിയ വിജയമായിട്ടാണ് ഭീമ കൊറേഗാവ് യുദ്ധത്തെ അനുസ്മരിക്കുന്നത്. ജനുവരി ഒന്ന് ജയ് സ്തംഭ് ദിനമായാണ് മഹറുകൾ ആഘോഷിക്കുന്നത്.

2018ൽ നടന്ന അനുസ്മരണ ആഘോഷത്തിനെതിരെ ഹിന്ദുത്വ സംഘടനകൾ രംഗത്തുവരികയും തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അക്രമ സാധ്യത കണക്കിലെടുത്താണ് ഇത്തവണ സുരക്ഷ ശക്തമാക്കിയത്.

story highlights- Dalits, Bhima Koregaon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top