Advertisement

ചന്ദ്രയാന്‍ 3 ; അതിവേഗ മുന്നൊരുക്കങ്ങളുമായി ഐഎസ്ആര്‍ഒ

January 1, 2020
Google News 1 minute Read

ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 3 ന് അതിവേഗ മുന്നൊരുക്കങ്ങളുമായി ഐഎസ്ആര്‍ഒ. ചാന്ദ്രയാന്‍ 3 യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ സാഹചര്യത്തിലാണ് ഐഎസ്ആര്‍ഒ യുടെ തയാറെടുപ്പ്. ചന്ദ്രയാന്‍ 3 സമയബന്ധിതമായി ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ എന്ന് ചെയര്‍മാന്‍ കെ ശിവന്‍ സ്ഥിരികരിച്ചു.

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ വിക്രം ലാന്‍ഡര്‍ നിയന്ത്രണം നഷ്ടമായി തകര്‍ന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഐഎസ്ആര്‍ഒ യുടെ മോഹങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായത്. ഇതേ തുടര്‍ന്നാണ് മൂന്നാം ദൗത്യനുള്ള ഐഎസ്ആര്‍ഒ യുടെ ഒരുക്കം. ഗഗന്‍യാന്‍, ആദിത്യ ഉള്‍പ്പെടെ സങ്കീര്‍ണ ദൗത്യങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് ചന്ദ്രയാന്‍ 3 കൂടി ഐഎസ്ആര്‍ഒ ഏറ്റെടുത്തത്. 2020 നവംബറില്‍ ചന്ദ്രയാന്‍ 3 യാഥാര്‍ത്ഥമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഭരണാനുമതി നല്‍കി എന്നാണ് ഐഎസ്ആര്‍ഒ അധികൃതരുടെ സ്ഥിരികരണം.

ചന്ദ്രയാന്‍ 2 പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്ന എം വനിതയ്ക്ക് പകരം വീരമുത്തുവേലുവിനാണ് പ്രൊജക്ട് ഡയറക്ടര്‍ ചുമതല. അതേസമയം, ചന്ദ്രയാന്‍ 2 മിഷന്‍ ഡയറക്ടര്‍ ആയിരുന്ന റിതു കരിദ്വാല്‍ പുതിയ ദൗത്യത്തിലും അതേ സ്ഥാനത്ത് തുടരും. ചന്ദ്രയാന്‍ 3 ദൗത്യത്തിനായി പുതിയ ലാന്‍ഡറും റോവറും നിര്‍മിക്കാനുള്ള ആദ്യഘട്ട ചെലവെന്ന നിലയില്‍ 75 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡറും റോവറും ഉള്‍പ്പെടുന്നതാണ് പദ്ധതിയെന്നും ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. ചന്ദ്രോപരിതലത്തില്‍ വെള്ളത്തിനോ ഹിമത്തിനോ സാധ്യതകള്‍ കണ്ടെത്തുക, അടുത്തുള്ള പ്രദേശം വിശകലനം ചെയ്യുക തുടങ്ങിയവയാണ് ചന്ദ്രയാന്‍ മൂന്നാം ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Story Highlights- Chandrayaan 3,  ISRO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here