Advertisement

പ്രതികൂല കാലാവസ്ഥ; ആക്‌സിയം 4 ദൗത്യം മാറ്റി

5 hours ago
Google News 2 minutes Read
Axiom-4 mission with Gaganyatri delayed to June 11

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി. പ്രതികൂല കാലാവസ്ഥ മൂലം ഒരു ദിവസത്തേക്കാണ് യാത്ര നീട്ടിവച്ചിരിക്കുന്നത്. ജൂണ്‍ 11ന് വൈകിട്ട് 5.30ന് വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആര്‍ഒ എക്‌സിലൂടെ അറിയിച്ചു. ജൂണ്‍ 09 ന് ആദ്യം നിശ്ചയിച്ച യാത്ര പ്രതികൂല കാലാവസ്ഥ മൂലം നിരവധി തവണ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. (Axiom-4 mission with Gaganyatri delayed to June 11)

ദൗത്യത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പൗരനായി ശുഭാംശു ശുക്ല മാറും. ആക്സിയം സ്പേസിന്റെയും നാസയുടെയും ഐ എസ് ആര്‍ ഒ യുടെയും സംയുക്ത ദൗത്യമാണിത്. 14 ദിവസം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലുണ്ടാകും.ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമാകാനുള്ള പരിശീലനത്തിന്റെ ഭാഗമാണ് ആക്സിയം ഫോര്‍ ദൗത്യം.

Read Also: പെട്ടെന്ന് വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കാന്‍ പ്ലാനുണ്ടോ? ഈ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പിന്നാലെ വരും

ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39അ യില്‍ നിന്നാണ് ആക്സിയം-4 ദൗത്യം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, പൈലറ്റ് ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ഹംഗറിയില്‍ നിന്നുള്ള ടിഗോര്‍ കപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിവ്സ്‌കി എന്നിവര്‍ സംഘത്തിലുണ്ട്.

Story Highlights : Axiom-4 mission with Gaganyatri delayed to June 11

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here