നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി 4ന്

dileep

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വിധി ഈ മാസം 4ന്. ഹർജിയിൽ വാദം പൂർത്തിയായി. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ദിലീപ് കൊച്ചി വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നു. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് എട്ടാം പ്രതിയായ ദിലീപ് വിടുതൽ ഹർജി നൽകിയത്.

നിലവിലുള്ള കുറ്റങ്ങൾ തനിക്കെതിരേ നിലനിൽക്കില്ലെന്ന് ദിലീപ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വിചാരണയുടെ പ്രാരംഭ നടപടികൾക്കിടെയാണ് നീക്കം. നേരത്തെ കേസുമായി ബന്ധപ്പെട്ട നിർണായക ഡിജിറ്റൽ തെളിവുകൾ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേസില്‍ രഹസ്യ വിചാരണയാണ് ഇന്ന് നടന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയില്‍ നാളെയും വാദം തുടരും. അതേസമയം വിടുതല്‍ ഹര്‍ജി കോടതി തള്ളിയാല്‍ ദിലീപിന് തുടര്‍ വിചാരണ നടപടി നേരിടേണ്ടി വരും.

Story Highlights- Kochi Actress Attack Case, Dileep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top