Advertisement

മോദിക്കും അമിത് ഷായ്ക്കുമെതിരെ വിവാദ പരാമര്‍ശം; നെല്ലൈ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു

January 1, 2020
2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രാസംഗികനുമായ നെല്ലൈ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘അമിത് ഷായാണ് മോദിയുടെ തലച്ചോറായി പ്രവര്‍ത്തിക്കുന്നത്. ഇരുവരെയും ആരെങ്കിലും തീര്‍ത്തുകളയേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല’ എന്ന നെല്ലൈ കണ്ണന്റെ പ്രസംഗമാണ് വിവാദമായത്. ശനിയാഴ്ച എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് നെല്ലൈ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്.

കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ മറീന ബീച്ചില്‍ പ്രതിഷേധ പരിപാടി നടത്തിയിരുന്നു. കണ്ണന്റെ പ്രസംഗം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരെ ആക്രമണം നടത്താനുള്ള ആഹ്വാനമാണെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍, സി പി രാധാകൃഷ്ണന്‍, എല്‍ ഗണേശന്‍, എച്ച് രാജ തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നെല്ലൈ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെയും കണ്ണന്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

Story Highlights- Modi,  Amit Shah, controversial comments, Nelloy Kannan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top