Advertisement

‘പാകിസ്താൻ തീവ്രവാദ സഹായം അവസാനിപ്പിച്ചില്ലെങ്കിൽ ആക്രമണം നടത്താൻ മടിക്കില്ല’; മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി

January 1, 2020
Google News 1 minute Read

തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന പ്രവണത പാകിസ്താൻ അവസാനിപ്പിച്ചില്ലെങ്കിൽ ഭീകര പരിശീലന കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ മടിക്കില്ലെന്ന മുന്നറിപ്പുമായി പുതിയ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. ഇന്ത്യയുടെ 28-ാമത്തെ കരസേനാമേധാവിയായി ചൊവ്വാഴ്ച ചുമതലയേറ്റതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ശക്തമായ തന്ത്രങ്ങൾ തയാറായിട്ടുണ്ട്. ജനറൽ ബിപിൻ റാവത്ത് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മനോജ് മുകുന്ദ് നരവനെ കരസേന മേധാവിയായി ചുമതലയേറ്റത്.

രാജ്യത്തെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സി.ഡി.എസ്.) ജനറൽ ബിപിൻ റാവത്ത് ബുധനാഴ്ച ചുമതലയേൽക്കും. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഉത്തരവ് അനുസരിച്ച്, പ്രതിരോധമന്ത്രാലയത്തിൽ പുതുതായി രൂപവത്കരിച്ച സൈനികകാര്യവകുപ്പിന്റെ സെക്രട്ടറിയും സി.ഡി.എസും ബിപിൻ റാവത്ത് ആയിരിക്കും.

പുതിയ മേധാവിയുടെ കീഴിൽ സൈന്യം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് ബിപിൻ റാവത്ത് വ്യക്തമാക്കി. മാത്രമല്ല, കഴിഞ്ഞ മുന്നുവർഷം തന്നെ പിൻതുണച്ച സേനാ അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കുമുശള്ള നന്ദി അദ്ദേഹം രേഖപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here