രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം: വൻസുരക്ഷാ ക്രമീകരണങ്ങൾ

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിൽ ദർശനത്തിനായി എത്തുന്നതിന്റെ ഭാഗമായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ വർധിപ്പിക്കും. ജനുവരി 6 നാണ് രാഷ്ട്രപതി ശബരിമലയിൽ ദർശനത്തിനായി എത്തുക. സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വിവിധ വകുപ്പുകൾ. സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യതയാണ് ദേവസ്വം ബോർഡ് പരിശോധിക്കുന്നത്.

Read Also: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിനെത്തുന്നു

നിലയ്ക്കലാണ് ഹെലികോപ്റ്ററിൽ ഇറങ്ങുന്നതെങ്കിൽ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പയിൽ നിന്ന് കാൽനടയായോ ഡോളിയിലോ സന്നിധാനത്തേക്കെത്തും. ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ശബരിമല ദർശനം നടത്തുന്നത്.

രാഷ്ട്രപതി എത്തുന്ന ദിവസം പമ്പയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തണമോ എന്ന കാര്യം ഉടൻ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം തീരുമാനിക്കും. ഡിജിപി ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാകും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. എസ്പജിയുടെ സുരക്ഷയുമുണ്ടാവും.

 

 

sabarimala, ramnath kovind

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top