രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിനെത്തുന്നു

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിനെത്തുന്നു. ജനുവരി 5ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ആറാം തീയതിയാണ് ശബരിമലയിൽ ദർശനം നടത്തുക.

ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ശബരിമല ദർശനം നടത്തുന്നത്. രാഷ്ട്രപതിക്കിറങ്ങാൻ പാണ്ടിത്താവളത്തിൽ ഹെലിപാഡ് നിർമിക്കും. ശബരിമല വിഷയത്തിൽ നേരത്തെ രാഷ്ട്രപതിയുടെ ഇടപെടൽ ബിജെപി തേടിയിരുന്നു.

മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് രണ്ടാം ദിവസവും ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ്. മിനിറ്റിൽ 70 മുതൽ 75 പേരെ വരെയാണ് പതിനെട്ടാം പടിയിലൂടെ കടത്തിവിടുന്നത്. സുരക്ഷക്കായി 1397 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
2020 ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top