Advertisement

പുതുവത്സരത്തിലും സിഎഎയ്‌ക്കെതിരായ പ്രതിഷേധം ശക്തം; ഡൽഹിയിൽ പ്രതിഷേധം ദേശീയ ഗാനം പാടി; വീഡിയോ

January 1, 2020
1 minute Read

പുതുവത്സര പിറവിയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി രാജ്യ തലസ്ഥാനവും. ആയിരക്കണക്കിന് ആളുകളാണ് 2020 നെ വരവേൽക്കുന്നതിനൊപ്പം സഎഎക്കെതിരെ വിവിധ ഇടങ്ങളിൽ പ്രതിഷേധിച്ചത്. കൊടും തണുപ്പിനെ വകവെക്കാതെയായിരുന്നു പ്രതിഷേധങ്ങൾ.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് മുന്നറിയിപ്പ് നൽകി 2020 നെ രാജ്യ തലസ്ഥാനം സ്വാഗതം ചെയ്തു. ഇന്ത്യാ ഗേറ്റ് ഷെഹീൻ ഭാഗ്, ജന്ദർ മന്ദി തുടങ്ങിയടങ്ങളിലെ പ്രതിഷേധങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഷഹീൻ ഭാഗിൽ ദേശീയ ഗാനം പാടിയായിരുന്നു പ്രതിഷേധം.

Read Alsoകോതമംഗലം ക്രിസ്ത്യന്‍ പള്ളിയിൽ നിന്ന് ബാങ്കു വിളിയും പള്ളി അങ്കണത്തിൽ നിസ്കാരവും; മതനിരപേക്ഷതയുടെ സന്ദേശമുയർത്തി സിഎഎ-എൻആർസി വിരുദ്ധ മാർച്ച്: വീഡിയോ

ഡൽഹിയുടെ ഹൃദയമെന്ന് വിളിപ്പേരുള്ള കോണാട്ട് പ്ലേസിൽ ആഘോഷങ്ങൾ ഗംഭീരമായിരുന്നു. മലയാളികളടക്കം തണുപ്പിനെ വകവെക്കാതെ ഒഴുകിയെത്തി. ആടിയും പാടിയും ആവേശം കൊടി മുടിയോളം എത്തിച്ച നിമിഷങ്ങളാണ് കടന്നു പോയത്

പടക്കം പൊട്ടിക്കലിന് കർശന വിലക്കാണ് രാജ്യ തലസ്ഥാന ഏർപ്പെടുത്തിയത്.പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top