പ്ലാസ്റ്റിക് നിരോധനം; അമ്പലപ്പുഴ പാൽപ്പായസം ഇനി മുതൽ പരിസ്ഥിതി സൗഹാർദ ടിന്നുകളിൽ

അമ്പലപ്പുഴ പാൽപ്പായസം ഇനി മുതൽ പരിസ്ഥിതി സൗഹാർദ ടിന്നുകളിൽ. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെയാണ് പാൽപ്പായസ വിതരണത്തിന് പുതിയ സംവിധാനമേർപ്പെടുത്തിയത്.
നേരത്തെ പ്ലാസ്റ്റിക് ടിന്നുകളിലായിരുന്നു പായസം നൽകിവന്നിരുന്നത്. എന്നാൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ അരവണയും പാൽപ്പായസവും പേപ്പർ ടിന്നുകളിലാക്കിയാണ് വിതരണം ചെയ്തത്.
ദേവസ്വം ബോർഡ് ആലുവയിലെ ഒരു സ്വകാര്യ കമ്പനിക്കാണ് ടിന്നുകൾ നിർമിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. ഒരു ലിറ്ററിന്റെയും അര ലിറ്ററിന്റെയും ടിന്നുകളിലായാണ് പായസം വിതരണം ചെയ്യുന്നത്. ഒരു ലിറ്റർ പായസത്തിന് 160 ഉം അര ലിറ്ററിന് 80 രൂപയുമാണ് വില.പായസം നിറച്ച ശേഷം പേപ്പറുകൊണ്ടുതന്നെയാണ് ടിൻ അടക്കുന്നത്.
ഒരു ദിവസം ഒരു ലിറ്ററിന്റെ ടിൻ 150 ഉം അര ലിറ്ററിന്റെ 120 ഉം എണ്ണം വേണ്ടിവരുമെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.
Story Highlights- Palpayasam, Ambalapuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here