അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ ശ്രമവുമായി ബെന്യാമിന്‍ നെതന്യാഹു

അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ മാര്‍ഗവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വിചാരണ ഒഴിവാക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടാനാണ് തീരുമാനം. അടുത്ത മാര്‍ച്ചില്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെയാണ് കേസില്‍ നിന്ന് രക്ഷപ്പെടാനുളള ശ്രമവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്തെത്തിയിരിക്കുന്നത്.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പിന്തുണയ്ക്കണമെന്നുമാണ് നെതന്യാഹു പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത്. വിചാരണ ഒഴിവാക്കി രക്ഷപ്പെടാനുള്ള നെതന്യാഹുവിന്റെ നീക്കം വിജയിക്കാന്‍ പാര്‍ലമെന്റിലെ പകുതിയിലധികം ആളുകളുടെ പിന്തുണ വേണം. അഴിമതി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ആരോപിക്കപ്പെടുന്നത്. മൂന്ന് വ്യത്യസ്തകേസുകളിലാണ് വിചാരണ നടക്കാന്‍ പോകുന്നത്. ഇസ്രയേല്‍ പാര്‍ലമെന്റ് നെതന്യാഹുവിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചാല്‍ വിചാരണ വൈകിയേക്കാം. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്രധാനമന്ത്രി സ്ഥാനം നെതന്യാഹു ഒഴിയേണ്ടി വരും.

Story Highlights-Benjamin Netanyahu, corruption case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top