പൗരത്വ നിയമ ഭേദഗതിക്ക് എതിരെയല്ല, കോൺഗ്രസ് പ്രതിഷേധിക്കേണ്ടത് പാകിസ്താനിൽ ഹിന്ദുക്കളും സിഖുകാരും അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരെ: പ്രധാന മന്ത്രി

പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് പാസാക്കിയ നിയമത്തിന് എതിരെയല്ല കോൺഗ്രസ് പ്രതിഷേധിക്കേണ്ടത്. പാകിസ്താനിൽ ഹിന്ദുക്കളും സിഖുകാരും അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരാവണം കോൺഗ്രസിന്റെ പ്രതിഷേധം.
Read Also: പൗരത്വ നിയമ ഭേദഗതി; പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാക് ബന്ധമുണ്ടോ എന്ന് സംശയം: പികെ കൃഷ്ണദാസ്
പാകിസ്താനിൽ നിന്നുള്ള മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ കടമയാണ്. കഴിഞ്ഞ 70 വർഷം പാകിസ്താൻ ചെയ്ത കാര്യങ്ങൾക്കെതിരെ കോൺഗ്രസ് സമരം ചെയ്യാൻ തയാറാകണം. രാജ്യാന്തരതലത്തിൽ പാകിസ്താനെ തുറന്നു കാട്ടണമെന്നും മോദി കർണ്ണാടകയിലെ തും കുരുവിൽ പറഞ്ഞു.
അതേസമയം, പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ എതിർപ്രമേയ അവതരണത്തിൽ നിന്ന് പിന്മാറി. കേരള മാതൃകയിൽ പ്രമേയം അവതരിപ്പിക്കില്ലെന്ന് മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ വ്യക്തമാക്കി. മഹാരാഷ്ട്രയിലും പൗരത്വ ഭേദഗതിക്ക് എതിരായി പ്രമേയം അവതരിപ്പിക്കില്ല.
congress, anti caa protests, pm naredndra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here