Advertisement

ഇരിക്കുന്ന പദവിക്ക് അനുസരിച്ച് പ്രതികരിക്കണം; ഗവർണറുടെ നിലപാട് പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്‌ഐ

January 2, 2020
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി രംഗത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് ഡിവൈഎഫ്‌ഐ. ഗവർണറുടെ നിലപാട് പ്രതിഷേധാർഹമെന്ന് എ എ റഹീം പറഞ്ഞു. ഗവർണർക്ക് അസഹിഷ്ണുതയാണ്. ഇരിക്കുന്ന പദവിയ്ക്ക് അനുസരിച്ച് പ്രതികരിക്കണമെന്നും റഹീം പറഞ്ഞു.

കേരളത്തിന്റെ പൊതുവികാരം മനസിലാക്കാൻ ഗവർണർക്ക് കഴിഞ്ഞില്ല. കേരളം പ്രമേയം പാസാക്കിയത് കേരളത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ്. ആർഎസ്എസ് ആണ് ഗവർണറെ നിയോഗിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാർ തമ്മിലുള്ള ബന്ധം വഷളാക്കാനാണ് ശ്രമമെന്നും എ എ റഹീം പറഞ്ഞു.

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഭരണഘടനാ സാധുതയില്ലെന്നായിരുന്നു ഗവർണർ അഭിപ്രായപ്പെട്ടത്. പ്രമേയം പാസാക്കാൻ ഉപദേശിച്ചത് ചരിത്ര കോൺഗ്രസ് ആവാമെന്ന് ഗവർണർ വിമർശിച്ചു. പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമയം ചെലവഴിക്കേണ്ടതെന്നും ഗവർണർ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here