ഡല്‍ഹിയിലെ പീര്‍ഗര്‍ഹിയില്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തിനെത്തിയ അഗ്നിശമന സേനാംഗം മരിച്ചു

ഡല്‍ഹിയിലെ പീര്‍ഗര്‍ഹിയില്‍ തീപിടുത്തമുണ്ടായ ഫാക്ടറില്‍ രക്ഷാപ്രവര്‍ത്തിനെത്തിയ അഗ്നിശമന സേനാംഗം മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ വിഷ പുക ശ്വസിച്ചതാണ് മരണകാരണം. രണ്ട് അഗ്നിശമന ഉദ്യോസ്ഥരുള്‍പ്പടെ 18 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
ഒന്‍പത് മണിയോടെ ഫാക്ടറിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. പൊട്ടിത്തെറിയില്‍ ഫാക്ടറിയുടെ ഒരു ഭാഗം തകര്‍ന്ന് വീണു. അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ മൂന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥരും ഒരു തൊഴിലാളിയും കുടുങ്ങി. പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയും കൂടുതല്‍ അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ മരിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടം ദുഖകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here