Advertisement

ന്യൂ ഇയർ പാർട്ടിക്കിടെ ലിഫ്റ്റ് തകർന്നുവീണു; ആറ് മരണം

January 2, 2020
1 minute Read

ന്യൂ ഇയർ പാർട്ടിക്കിടെ ലിഫ്റ്റ് തകർന്നുവീണ് ആറ് പേർ മരിച്ചു. ഇൻഡോറിലാണ് സംഭവം.

വൻകിട വ്യാവസായിയായ പുനീത് അഗർവാൾ സംഘടിപ്പിച്ച ന്യൂ ഇയർ പാർട്ടിക്കിടെയാണ് അപകടമുണ്ടായത്. ഇൻഡോറിലെ പതൽപനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫാം ഹൗസിലാണ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്.

ആഘോഷത്തിനായി പുനീത് ലിഫ്റ്റിൽ താഴേക്കിറങ്ങുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീഴുകയായിരുന്നു. വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായത്. അപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. മെഷീന്റെ ബെൽറ്റ് പൊട്ടിയതാണ് അപകടത്തിന് കാരണം.

അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ അപകടം പറ്റിയവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Story Highlights- Lift, Elevator, Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top