Advertisement

സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്നും പുറത്താക്കിയേക്കുമെന്ന് സൂചന

January 2, 2020
Google News 1 minute Read

എസ്എൻഡിപി യോഗം നേതൃത്വത്തിലെ തമ്മിലടി ബിഡിജെഎസിലേക്കും നീളുന്നു. വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞ സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്നും പുറത്താക്കാനുള്ള നീക്കം സജീവമായി കഴിഞ്ഞു. ബിഡിജെഎസ് സംസ്ഥാന കൗൺസിലിൽ സുഭാഷ് വാസുവിനെ കടന്നാക്രമിക്കാനാണ് തുഷാർ അനുകൂലികൾ ഒരുങ്ങുന്നത്.

സുഭാഷ് വാസുവിനെതിരെ തുറന്ന പോരിനാണ് ബിഡിജെഎസിൽ കളമൊരുങ്ങുന്നത്. നേതാക്കളിൽ ഭൂരിഭാഗവും തുഷാറിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണെന്നതിനാൽ സുഭാഷ് വാസു ഒറ്റപ്പെടുമെന്നുറപ്പ്. ഇന്ന് ചേർത്തലയിൽ ചേരുന്ന പാർട്ടി സംസ്ഥാന കൗൺസിൽ വെള്ളാപ്പള്ളി സുഭാഷ് വാസു തർക്കം ചർച്ച ചെയ്യും. ഒരുമിച്ച് പോകാനാകാത്ത സാഹചര്യമാണെന്നും രാജിവച്ചില്ലെങ്കിൽ സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും തുഷാർ വെള്ളാപ്പള്ളിയോട് അടുപ്പമുള്ള ഒരു നേതാവ് 24നോട് വ്യക്തമാക്കി. സുഭാഷ് വാസുവിന്റെ പ്രവർത്തനം സംഘടനയ്‌ക്കെതിരാണെന്ന് തുഷാർ പക്ഷം ആരോപിക്കുന്നു. നിലവിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുഭാഷ് വാസു.

അതേസമയം സംസ്ഥാന ബിജെപിയിലെ ചില നേതാക്കൾ സുഭാഷ് വാസുവുമായി ഇതിനോടകം ചർച്ച നടത്തിയതായി വിവരമുണ്ട്. ബിഡിജെഎസിലെ ഭിന്നത മുതലെടുക്കാനാണ് ഇവരുടെ നീക്കം. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വെള്ളാപ്പള്ളിയുടെ നിലപാടിൽ അതൃപ്തിയുള്ള ബിജെപി നേതാക്കളാണ് ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. വെള്ളാപ്പള്ളിക്കെതിരായ നീക്കങ്ങൾക്ക് മുൻ വിശ്വസ്ഥനെ ഉപയോഗപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

Story Highlights- SNDP, BDJS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here